ഹൈക്കോടതി വളപ്പിൽ നാടകീയ രം​ഗങ്ങൾ, കർണാടക ചീഫ് ജസ്റ്റിസിന് മുന്നിൽ കഴുത്തറുക്കാൻ ശ്രമിച്ച് യുവാവ് 

Published : Apr 03, 2024, 08:37 PM ISTUpdated : Apr 03, 2024, 09:36 PM IST
ഹൈക്കോടതി വളപ്പിൽ നാടകീയ രം​ഗങ്ങൾ, കർണാടക ചീഫ് ജസ്റ്റിസിന് മുന്നിൽ കഴുത്തറുക്കാൻ ശ്രമിച്ച് യുവാവ് 

Synopsis

എന്തുകൊണ്ടാണ് ഇയാൾ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. കോടതി ഹാൾ ഒന്നിൽ പ്രവേശിച്ച് കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നും സംഭവസ്ഥലത്ത് നിന്ന് കുറിപ്പും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരു: കർണാടക ഹൈക്കോടതിയിൽ നാടകീയ രം​ഗങ്ങൾ. കോടതി ഹാൾ ഒന്നിൽ ചീഫ് ജസ്റ്റിസ് നിലയ് വിപിൻചന്ദ്ര അഞ്ജാരിയയുടെ മുന്നിൽ യുവാവ് കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. മൈസൂരു സ്വദേശിയായ ശ്രീനിവാസാണ്   പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ, ചീഫ് ജസ്റ്റിസ് നോക്കി നിൽക്കെ കഴുത്തറുക്കാൻ ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ പൊലീസ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇയാൾ ചികിത്സയിലാണെന്നും സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

എന്തുകൊണ്ടാണ് ഇയാൾ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. കോടതി ഹാൾ ഒന്നിൽ പ്രവേശിച്ച് കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നും സംഭവസ്ഥലത്ത് നിന്ന് കുറിപ്പും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Read More... ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ മാനസിക വിഭ്രാന്തിയുള്ള യാത്രക്കാരൻ്റെ അക്രമം

ഹൈക്കോടതി വളപ്പിലെ സുരക്ഷാ വീഴ്ചയിൽ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. എങ്ങനെയാണ് മൂർച്ചയുള്ള വസ്തു അകത്ത് കൊണ്ടുവരുന്നതെന്ന് ചുമതലയുള്ളവരോട് ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകൾ രേഖപ്പെടുത്താനും അദ്ദേഹം പൊലീസിനോട് ഉത്തരവിട്ടു.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി