തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നു; ഷോപ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂ

By Web TeamFirst Published May 16, 2020, 2:59 PM IST
Highlights

കർശനമായ സാമൂഹിക അകലം പാലിച്ച് ചില മദ്യഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദം സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നു. 


ചെന്നൈ: പൊലീസ് സുരക്ഷയോടെ തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നു. കണ്ടൈൻമെന്റ് ഏരിയകളല്ലാത്ത പ്രദേശങ്ങളിലാണ് ഒരാഴ്ചയ്ക്ക് ശേഷം മദ്യശാലകൾ തുറന്നത്.  റെഡ്സോൺ മേഖലയിലും മദ്യവിൽപ്പനശാലകൾ തുറക്കും.  ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തുറന്ന മദ്യശാലകൾ അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് മദ്യശാലകൾ തുറന്നത്. കഴിഞ്ഞ മാര്‍ച്ച് 24 മതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ അടച്ചിരിക്കുകയായിരുന്നു. 

കർശനമായ സാമൂഹിക അകലം പാലിച്ച് ചില മദ്യഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദം സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളുടെ ഭാ​ഗമായി മദ്യം വാങ്ങാനെത്തുന്നവർക്കായി  ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരുന്നു. 43 ദിവസത്തിന് ശേഷം മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചപ്പോൾ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ടോക്കണുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. രാവിലെ 10 മുതൽ 5 വരെയാണ് കടകളുടെ പ്രവർത്തന സമയം. തുറന്ന മദ്യഷോപ്പുകള്‍ക്ക് മുന്നില്‍  കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. 

click me!