
ഭുവനേശ്വർ: അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കോഴികളെ മോഷ്ടിക്കുന്ന ഒരുസംഘം ആളുകളുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയെ ഇപ്പോൾ ഒന്നടങ്കം ചിരിപ്പിക്കുന്നത്. ഒഡീഷയിലെ സമ്പാൽപൂർ ജില്ലയാണ് സംഭവം. വിപണനത്തിനായി മാർക്കറ്റിൽ പോകുന്നതിനിടെയാണ് കോഴികളെ നിറച്ച മിനി ലോറി അപകടത്തിൽപ്പെട്ടത്.
റോഡിലേക്ക് ചെരിഞ്ഞ് വീണ ലോറിയിൽ നിന്ന് കോഴികൾ പുറത്തേക്ക് വീഴുന്നതുകണ്ട നാട്ടുകാരാണ് ആദ്യം കോഴികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയത്. സൈക്കിളിലും ബൈക്കിലുമായെത്തിയവർ നാലും അഞ്ചും കോഴികളെയാണ് കൊണ്ടുപോയത്. ചിലർ ഇരുകൈകളിലും കൊള്ളാവുന്നത്ര കോഴികളെ സ്വന്തമാക്കി സ്ഥലംവിട്ടു. മറ്റു ചിലർ ഇനിയും കോഴികളെ കിട്ടുമോ എന്നറിയാനായി കാത്തുനിൽക്കുകയാണ്. നിലത്തുവീണ കോഴികളെ എടുക്കാതെ ലോറികകത്തുനിന്ന് കോഴികളെ വലിച്ചെടുത്ത് കൊണ്ടുപോയവരും കൂട്ടത്തിലുണ്ട്.
പട്ടാപ്പകൽ കോഴികളെ മോഷ്ടിച്ച് കോഴിക്കള്ളമാരുടെ ദൃശ്യങ്ങൾ ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവി ന്യൂസ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 17 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ കണ്ടവരെല്ലാം ഒന്നടങ്കം ചിരിക്കുകയാണ്. അതേസമയം, നാട്ടുകാർ കോഴികളെ ചോദിക്കാതെയും പറയാതെയും കൊണ്ടുപോകുമ്പോൾ വാഹനം റിപ്പയേർ ചെയ്യേണ്ട തിരക്കിലായിരുന്നു ഡ്രൈവറും സഹായിയും. ആളുകൾ കോഴികളെ കൂട്ടമായി കൊണ്ടുപോകുന്നതെന്നും അവർ രണ്ടുപേരും വകവയ്ക്കുന്നതേയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam