ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുലിനെ അനുവദിച്ചില്ല, ലോക്സഭ ഇന്നും സ്തംഭിച്ചു

Published : Feb 05, 2026, 12:53 PM IST
Lok sabha-india

Synopsis

മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ​ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബ​ഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു

ദില്ലി: മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ​ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബ​ഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടെ പാസാക്കി. ഇന്ന് രാജ്യസഭയിൽ വൈകീട്ട് പ്രധാനമന്ത്രി നടത്താനിരിക്കുന്ന പ്രസം​ഗവും തടസപ്പെടുത്താനാണ് പ്രതിപക്ഷ നീക്കം. രാഹുൽ ​ഗാന്ധിയെ ജെപി നദ്ദ ബോധമില്ലാത്ത ബാലൻ എന്ന് വിളിച്ചത് രാജ്യസഭയിൽ ബഹളത്തിനിടയാക്കി.

ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദിപ്രമേയം പാസാക്കുന്നത് അസാധരണമാണ്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ​ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചത്. ഇത് സർക്കാർ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തർക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്സഭയിൽ നരവനേയുടെ പുസ്തകവും സറണ്ടർ മോദിയെന്നെഴുതിയ പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുൽ ​ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

അതേസമയം ജനങ്ങൾ നിരന്തരം നിരാകരിക്കുന്ന ബോധമില്ലാത്ത ബാലന്‍റെ തടവറയിലാണ് കോൺ​ഗ്രസെന്ന് ബിജെപി തിരിച്ചടിച്ചു. നദ്ദയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി. കോൺ​ഗ്രസിനെ നേരിട്ട ധനമന്ത്രി നിർമല സീതാരാമൻ പ്രൊഫ ജോസഫിന്‍റെ കൈ വെട്ടിയ കേസും, രാജസ്ഥാനിൽ തയ്യൽകാരനെ വെട്ടികൊലപ്പെടുത്തിയ കേസും പരാമർശിച്ചു. ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകാനിരിക്കേ വലിയ ബഹളം ഉണ്ടാക്കാനാണ് രാവിലെ ചേർന്ന ഇന്ത്യ സഖ്യ യോ​ഗത്തിലെ ധാരണ. ലോക്സഭയിൽ നിന്ന് സസ്പെൻഷൻ നേരിട്ട എട്ട് എംപിമാർ പാർലമെന്‍റ് കവാടത്തിൽ ധർണ തുടരുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ​ഗുരുതര പരിക്കേറ്റു
ഓലയും ഊബറും വിയര്‍ക്കും; നിരത്തിലിറങ്ങാൻ 'ഭാരത് ടാക്സി', അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും