ലോക്‌സഭ തെരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി

Published : Mar 20, 2024, 08:37 AM IST
ലോക്‌സഭ തെരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി

Synopsis

ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും

ദില്ലി: രാജ്യത്ത് ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കിയത്. ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. ബിഹാര്‍, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, രാജസഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്റമാൻ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലൊഴികെ മറ്റെല്ലായിടത്തും ഈ മാസം 27 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി. ബിഹാറിൽ ഈ മാസം 28 വരെ സമയമുണ്ട്. 30 ന് ബിഹാറിലും 28 ന് മറ്റിടങ്ങളിലും സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാൻ ഏപ്രൽ രണ്ട് വരെ ബിഹാറിൽ സമയമുണ്ട്. മാര്‍ച്ച് 30 ആണ് മറ്റിടങ്ങളിൽ പത്രിക പിൻവലിക്കാനുള്ള അവസാന സമയം. ഏപ്രിൽ 19 നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ