സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്, ന​ഗരത്തിൽ സംഘർഷം

Published : Mar 20, 2024, 07:49 AM IST
സുഹൃത്തിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്, ന​ഗരത്തിൽ സംഘർഷം

Synopsis

ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കേസിലെ പ്രതി. കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. 

ലക്നൗ: സുഹൃത്തിന്റെ വീട്ടിൽ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാർബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. 

ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കേസിലെ പ്രതി. കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. ചൊവ്വാഴ്‌ച വൈകിട്ട് വിനോ​ദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു. 

വിനോദിൻ്റെ മൂന്ന് മക്കളിൽ ആയുഷ് (13), അഹാൻ (7) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, രക്ഷപ്പെടുന്നതിനിടെ പൊലീസിനെ ആക്രമിച്ച കൊലപാതകിയെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത്  സമാധാനം നിലനിർത്തണമെന്ന് ബുദൗൺ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് കുമാർ ആഹ്വാനം ചെയ്തു. 

പശ്ചിമ ബംഗാളിൽ കോൺഗ്രസ് - സിപിഎം പാര്‍ട്ടികൾ സഖ്യത്തിലേക്ക്; അമേഠിയിൽ സഖ്യസ്ഥാനാര്‍ത്ഥിയാകുമോ വരുൺ ഗാന്ധി?

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം