നൂറിലേറെ പ്രായമുള്ള 8900ലധികം വോട്ടർമാർ, 120ലേറെ പ്രായമുള്ളവർ 13; അമ്പരപ്പിച്ച് ഈ സംസ്ഥാനം

By Web TeamFirst Published Mar 30, 2024, 7:24 AM IST
Highlights

രാജസ്ഥാനില്‍ രണ്ട് ഘട്ടമായാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്

ജയ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള അന്തിമ തയ്യാറെടുപ്പുകളിലാണ് രാജ്യം. ഏഴ് ഘട്ടമായാണ് ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. രാജ്യത്തെ വോട്ടർമാരുടെ വിവിധ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അമ്പരപ്പിക്കുന്ന ഒരു സംസ്ഥാനം രാജസ്ഥാനാണ്. 

രാജസ്ഥാനിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 12 പാർലമെന്‍റ് മണ്ഡലങ്ങളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 8900ലധികം വോട്ടർമാരാണ് നൂറിലേറെ വയസ് പ്രായമുള്ളവരായിട്ടുള്ളത്. ഇവരില്‍ 13 പേർ 120 വയസ് പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും സവിശേഷത. നൂറിനും 109നും ഇടയില്‍ പ്രായമുള്ള 8679 വോട്ടർമാരും 110നും 119നും ഇടയില്‍ പ്രായമുള്ള 239 വോട്ടർമാരും 120 വയസിലേറെ പ്രായമുള്ള 13 വോട്ടർമാരും രാജസ്ഥാനിലെ 12 ലോക്സഭ മണ്ഡലങ്ങളിലുണ്ട്. 

Read more: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐ അവതാരകയെ ഇറക്കി ബംഗാള്‍ സിപിഎം; വിമർശിച്ച് ബിജെപി

രാജസ്ഥാനില്‍ രണ്ട് ഘട്ടമായാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഏപ്രില്‍ 26നാണ് രണ്ടാം ഘട്ടം. 25 ലോക്സഭ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. ജൂണ്‍ 4ന് ഫലപ്രഖ്യാപനം നടക്കും. രാജസ്ഥാന് പുറമെ കർണാടക, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങളിലും രണ്ട് ഘട്ടമായാണ് 2024ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.  

Read more: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!