ദില്ലി പിടിക്കാന്‍ നേതാക്കളുടെ പടയെയിറക്കി ബിജെപി; മലയാളി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ 'കേരള' തന്ത്രം

Published : May 22, 2024, 09:32 AM ISTUpdated : May 22, 2024, 09:35 AM IST
ദില്ലി പിടിക്കാന്‍ നേതാക്കളുടെ പടയെയിറക്കി ബിജെപി; മലയാളി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ 'കേരള' തന്ത്രം

Synopsis

ദില്ലിയില്‍ ബിജെപിയും കോൺ​ഗ്രസും എഎപിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേതാക്കളെയിറക്കി പ്രചാരണം സജീവമാക്കുകയാണ്

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ദില്ലി പിടിക്കാൻ നേതാക്കളുടെ പടയെ ഇറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഈസ്റ്റ് ദില്ലിയിൽ റാലി നടത്തും. കോൺ​ഗ്രസും എഎപിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേതാക്കളെയിറക്കി പ്രചാരണം സജീവമാക്കുകയാണ്. 

2014 ലും 2019 ലും ദില്ലിയിലെ ഏഴ് സീറ്റുകളും തൂത്തുവാരിയ ബിജെപി ഇക്കുറിയും ആ ട്രെന്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണങ്ങളിലായിരുന്ന നേതാക്കള്‍ ഇനി ദില്ലിയില്‍ കൂടുതല്‍ സമയം തമ്പടിക്കാനാണ് തീരുമാനം. ശനിയാഴ്ച വടക്കുകിഴക്കൻ റാലിയിൽ നരേന്ദ്ര മോദി എത്തിയതിന് പിന്നാലെ നേതാക്കളുടെ പടയാണ് ഇവിടേക്ക് എത്തുന്നത്. അമിത് ഷാ, രാജ്നാഥ് സിം​ഗ്, നിതിൻ ​ഗഡ്കരി, ശിവരാജ് സിം​ഗ് ചൗഹാൻ എന്നിവർ ഇതിനോടകം വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോയടക്കം നടത്തി സജീവമാണ്. വരും ദിവസങ്ങളിൽ മൂന്ന് റാലികൾ വീതം ഓരോ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇന്നലെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും ഇറക്കി. ഏഴിൽ ഏഴ് സീറ്റും ഇത്തവണയും നേടുമെന്ന അവകാശവാദം ബിജെപി ശക്തമാക്കുന്നു.

Read more: ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച് പ്രവര്‍ത്തകര്‍; വീണ്ടും അഖിലേഷ് യാദവിന്‍റെ റാലിയില്‍ തിക്കുംതിരക്കും

നാളെ ദ്വാരകയിൽ മോദി വീണ്ടും റാലി നടത്തും. മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രചാരണത്തിനായി സുപ്രീംകോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയത് ദില്ലിയിൽ ബിജെപിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ കൂടിവേണ്ടിയാണ് നേതാക്കളുടെ പടയെ ഇറക്കുന്നത്.

അതേസമയം കെജ്‌രിവാളിന്റെയും നേതാക്കളയുടെയും പ്രചാരണം സജീവമായി തുടരുകയാണ്. ദിവസവും നാല് റാലികളിൽ വരെ കെജ്‌രിവാൾ പങ്കെടുക്കുന്നുണ്ട്. കോൺ​ഗ്രസ് പ്രാദേശിക നേതാക്കളെ ഇറക്കിയാണ് കളംപിടിക്കാൻ ശ്രമിക്കുന്നത്. മലയാളി വോട്ടുകൾ നിർണായകമായ ന്യൂ ദില്ലി മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചാണ്ടി ഉമ്മനുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിലുണ്ട്. ഫരീദാബാദ് ബിഷപ്പ് ഹൗസിലടക്കം സന്ദർശനം നടത്തിയ സുധാകരൻ വിവിധ സഭാ നേതാക്കന്മാരെ കണ്ടു. ശനിയാഴ്ച ആറാം ഘട്ട തെരഞ്ഞെടുപ്പിലാണ് ദില്ലിയിലെ 7 മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

Read more: പോളിംഗ് ബൂത്തിലെത്തി എംഎല്‍എ ഇവിഎം തകര്‍ത്ത സംഭവം; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കര്‍ശന നടപടിക്ക് നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഷ്ട്രപതി ദ്രൗപതി മുർമു നിൽക്കുന്നു, നിങ്ങളും അദ്വാനിയും ഇരിക്കുന്നു, ഇതാണോ നിങ്ങളുടെ ബഹുമാനം'; മോദിക്ക് മറുപടിയുമായി മമത
ഭര്‍ത്താവ് മരിച്ച് ഇരുപതാം ദിവസം മറ്റൊരാളുമായി വിവാഹം, നാട്ടുകാരുടെ സംശയം ശരിയായി, ഭാര്യയോടൊപ്പം കാമുകനും കുടുങ്ങി