വമ്പന്‍ മണ്ഡലങ്ങളും നേതാക്കളും; രാജ്യം ഉറ്റുനോക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

Published : May 19, 2024, 07:44 AM ISTUpdated : May 19, 2024, 07:49 AM IST
വമ്പന്‍ മണ്ഡലങ്ങളും നേതാക്കളും; രാജ്യം ഉറ്റുനോക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

Synopsis

അഞ്ചാം ഘട്ടത്തില്‍ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. തിങ്കളാഴ്‌ച്ച 49 മണ്ഡലങ്ങളിൽ പോളിംഗ് നടക്കും. യുപിയിലെ പതിനാലും മഹാരാഷ്ട്രയിലെ പതിമൂന്നും ബിഹാറിലെ 5 സീറ്റുകളില്‍ വോട്ടെടുപ്പുണ്ട്. 

അഞ്ചാം ഘട്ടത്തില്‍ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഏറ്റവും കുറവ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ബിഹാറില്‍ അഞ്ചും, ജമ്മു ആന്‍ഡ് കശ്‌മീരില്‍ ഒന്നും, ജാര്‍ഖണ്ഡില്‍ മൂന്നും, ലഡാക്കില്‍ ഒന്നും, മഹാരാഷ്ട്രയില്‍ പതിമൂന്നും, ഒഡീഷയില്‍ അഞ്ചും, ഉത്തര്‍പ്രദേശില്‍ പതിനാലും, പശ്ചിമ ബംഗാളില്‍ ഏഴും മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും. 

ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. വയനാട്ടിലെ പോലെ റായ്ബറേലിയിലും വോട്ടിംഗ് മെഷനിൽ മൂന്നാം ക്രമനമ്പറിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധിയുടെ പേരും ചിഹ്നവും. അഞ്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സംശയമില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം. ലഖ്‌നൗ, മുംബൈ നോര്‍ത്ത് ഹജിപൂര്‍, ബാരമുള്ള, ഹൗറ ഹൂഗ്ലി തുടങ്ങിയവയും അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങളാണ്. രാഹുല്‍ ഗാന്ധിക്ക് പുറമെ രാജ്‌നാഥ് സിംഗ്, പീയുഷ് ഗോയല്‍, ചിരാഗ് പാസ്വാന്‍, ഒമര്‍ അബ്‌ദുള്ള, സ്‌മൃതി ഇറാനി തുടങ്ങിയവര്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ സ്ഥാനാര്‍ഥികളാണ്. 

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് ഘട്ടങ്ങളിലെ പോളിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രില്‍ 19, 26, മെയ് 7, 13 എന്നീ ദിവസങ്ങളിലായായിരുന്നു വോട്ടെടുപ്പ് നടന്നത്. മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലായി അവസാന ഘട്ടങ്ങള്‍ നടക്കും. രാജ്യത്തെ 542 സീറ്റുകളിലും ജൂണ്‍ നാലാം തിയതിയാണ് വോട്ടെടുപ്പ് നടക്കുക. 

Read more: ലോക്‌സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ ഇവര്‍, ശ്രദ്ധാകേന്ദ്രം അമേഠിയും റായ്‌ബറേലിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി