മെഡിക്കൽ കൗൺസിൽ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി

By Web TeamFirst Published Jul 2, 2019, 8:12 PM IST
Highlights

എംസിഐക്ക് പകരമുള്ള സ്ഥിരം സംവിധാനമായ മെഡിക്കൽ കമ്മീഷൻ ഭാവിയിൽ രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധൻ അറിയിച്ചു. 

ദില്ലി: മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് മേൽനോട്ടത്തിനായി ഭരണസമിതി രൂപീകരിക്കാനുള്ള നിയമഭേദഗതി ബില്ലിന് ലോക്സഭ അംഗീകാരം നൽകി. രണ്ട് വര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ പിരിച്ചുവിട്ടത്. എംസിഐക്ക് പകരമുള്ള സ്ഥിരം സംവിധാനമായ മെഡിക്കൽ കമ്മീഷൻ ഭാവിയിൽ രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധൻ അറിയിച്ചു. സര്‍വ്വകലാശാല അധ്യാപകരുടെ നിയമനത്തിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ ചര്‍ച്ച നാളെയും തുടരും.

ലോക്സഭ പാസാക്കിയ ബില്ല് മുൻകൂട്ടി അറിയിക്കാതെ രാജ്യസഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങൾ സര്‍ക്കാരിന്‍റെ കൈപ്പിടിയിൽ ഒതുക്കുന്നതാണ് ബില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 

click me!