
ഹൈദരാബാദ്: രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആണ്. ഗുണ്ടൂരിലെ ടിഡിപി സ്ഥാനാർഥി പെമ്മസാനി ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കിൽ മാത്രമാണ് താൻ ഒന്നാമനെന്നും, തന്നേക്കാൾ ധനികരാണ് മറ്റു പലരുമെന്നുമാണ് പെമ്മസാനി പറയുന്നത്. 5785 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡോക്ടർ പെമ്മസാനി ചന്ദ്രശേഖരുടെ ആസ്തി.
അമേരിക്കയിൽ ഡോക്ടർ ആയ ചന്ദ്രശേഖർ അതിസമ്പന്നരുടെ നിരയിലേക്ക് ഉയർന്നത് ഓൺലൈൻ ലേണിംഗ് ആപ്പായ യു വേൾഡ് സ്ഥാപിച്ചതോടെയാണ്. ഗുണ്ടൂരിൽ വൈഎസ്ആർസിപിയുടെ കോട്ടയായ ഒരു ഗ്രാമത്തിലായിരുന്ന കഴിഞ്ഞ ദിവസം പെമ്മസാനിയുടെ റോഡ് ഷോ. കോടീശ്വരനായ സ്ഥാനാര്‍ത്ഥിയുടെ ഓരോ പ്രഖ്യാപനവും കൈയടികളും വെടിക്കെട്ടുമാണ് വരവേല്‍ക്കുന്നത്. പ്രകടനം വിലയിരുത്തി ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം നൽകണം എന്നാണ് പെമ്മസാനിയുടെ അഭിപ്രായം.
രാജ്യത്തെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി എന്ന വിശേഷണത്തോടുള്ള പെമ്മസാനിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കിൽ മാത്രമാണ് താൻ ഒന്നാമനെന്നും, തന്നേക്കാൾ ധനികരായ ഒരുപാട് പേര്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്ത 30 വർഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നും പെമ്മസാനി കൂട്ടിച്ചേര്‍ത്തു.
ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam