പാർലമെന്റ് സുരക്ഷാ വീഴ്ച; വിശദമായ അന്വേഷണം നടത്തും, സെക്യൂരിറ്റി ഡയറക്ടറോട് വിശദീകരണം തേടി ലോക്സഭാ സ്പീക്കർ

Published : Dec 13, 2023, 03:18 PM IST
പാർലമെന്റ് സുരക്ഷാ വീഴ്ച; വിശദമായ അന്വേഷണം നടത്തും, സെക്യൂരിറ്റി ഡയറക്ടറോട്  വിശദീകരണം തേടി ലോക്സഭാ സ്പീക്കർ

Synopsis

സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ​ഗുരുതരസുരക്ഷാ വീഴ്ചയാണ് പാർലമെന്ററിൽ‌ ഉണ്ടായിരിക്കുന്നത്.

ദില്ലി: ലോക്സഭയിലെ സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്സഭ സ്പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടി.  സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധം നടത്തിയത്. സന്ദർശക ​ഗാലറിയിൽ നിന്നും ഇവർ സഭാം​ഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം. കണ്ണീർ വാതകമെന്നാണ് ആദ്യം  കരുതിയത്. പിന്നീടാണ് ആഘോഷങ്ങൾക്കും മറ്റും ഉപയോ​ഗിക്കുന്ന കളർ സ്പ്രേയാണിതെന്നും മനസ്സിലായത്. സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. എംപിമാരും സെക്യൂരിറ്റിമാരും ചേർന്നാണ് ഇവരെ കീഴടക്കിയത്. 

അതേസമയം  പാർലമെന്റിന് പുറത്തും കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധിച്ചു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ​ഗുരുതരസുരക്ഷാ വീഴ്ചയാണ് പാർലമെന്ററിൽ‌ ഉണ്ടായിരിക്കുന്നത്. ഷൂസിനുള്ളിലാണ് ഇവർ കളർ സ്പ്രേ ഒളിപ്പിച്ചുവ വെച്ചിരുന്നത്. കർശന പരിശോധനക്ക് ശേഷമാണ് പാർ‌ലമെന്റിനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ​ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതെന്നാണ് അം​ഗങ്ങളുടെ ചോദ്യം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമീപകാലത്തെ ഏറ്റവും വലിയ കാലുമാറ്റം, 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് രാഘവ് ഛദ്ദ; കൊഴിഞ്ഞുപോക്ക് തടയാൻ എഎപിയിൽ തിരക്കിട്ട നീക്കം
ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം