അഞ്ച് വർഷത്തിന് ശേഷം മഹാരാഷ്ട്രയെ വിറപ്പിച്ച് വീണ്ടും കർഷക-ആദിവാസി ലോങ് മാർച്ച്; നേതൃത്വം നൽകുന്നത് സിപിഎം

Published : Mar 16, 2023, 08:52 AM ISTUpdated : Mar 16, 2023, 12:13 PM IST
അഞ്ച് വർഷത്തിന് ശേഷം മഹാരാഷ്ട്രയെ വിറപ്പിച്ച് വീണ്ടും കർഷക-ആദിവാസി ലോങ് മാർച്ച്; നേതൃത്വം നൽകുന്നത് സിപിഎം

Synopsis

2018 മാർച്ചിലാണ് രാജ്യം ഉറ്റുനോക്കിയ കർഷക ലോങ് മാർച്ച് നടന്നത്. 70,000 കർഷകരും ആദിവാസികളും കർഷകത്തൊഴിലാളികളും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്ററോളം മാർച്ച് നടത്തി.

മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികളും കർഷകത്തൊഴിലാളികളും കർഷകരും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് വീണ്ടും മാർച്ച് നടത്തുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് കാൽനട റാലിയുമായി കർഷക സംഘടനകൾ രം​ഗത്തെത്തുന്നത്. വനാവകാശ നിയമം നടപ്പാക്കുക, കാർഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കാൽനട ജാഥ. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സമിതിയാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. ഇതുവരെ പതിനായിരക്കണക്കിന് കർഷകരും ആദിവാസികളും റാലിയിൽ പങ്കുചേർന്നു. 

 ഉള്ളി, പരുത്തി, സോയാബീൻ, ചെറുപയർ തുടങ്ങിയ വിളകൾക്ക് മതിയായ വില ലഭ്യമാക്കണമെന്ന ആവശ്യങ്ങളുൾപ്പെടെ 17 ആവശ്യങ്ങൾ  നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. സമ്പൂർണ കാർഷിക-വായ്പ എഴുതിത്തള്ളൽ, കാർഷകരുടെ എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളൽ, 12 മണിക്കൂർ വൈദ്യുതി വിതരണം, വാർദ്ധക്യകാല പെൻഷൻ വർധനവ്, 1.7 ദശലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ സർക്കാറിന് മുന്നിൽ സമർപ്പിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെയുടെ നേതൃത്വത്തിലാണ് മാർച്ച്. മുൻ എംഎൽഎ ജീവ പാണ്ഡു ഗാവിത്, എഐകെഎസ് നേതാവ് ഡോ അജിത് നവലെ, ഉദയ് നർക്കർ, സി.പി.ഐ.എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി സെക്രട്ടറി അടക്കം  കൂടുതൽ പേരും പ്രതിഷേധക്കാർക്കൊപ്പം ചേരും. 

2018 മാർച്ചിലാണ് രാജ്യം ഉറ്റുനോക്കിയ കർഷക ലോങ് മാർച്ച് നടന്നത്. 70,000 കർഷകരും ആദിവാസികളും കർഷകത്തൊഴിലാളികളും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്ററോളം മാർച്ച് നടത്തി.  മാർച്ച് 6 മുതൽ 12 വരെ മുംബൈയിലേക്ക് നഗ്നപാദരായാണ് സമരക്കാർ എത്തിയത്. ചിത്രങ്ങളും വാർത്തകളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ടു. ഉള്ളി, പരുത്തി തുടങ്ങിയ വിളകൾക്ക് ന്യായവും ലാഭകരവുമായ വില ലഭിക്കാത്തതിനാൽ കർഷകർ ബുദ്ധിമുട്ട് നേരിടുകയാണ്.

വനാവശകാശ നിയമം നടപ്പാക്കൽ ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. സർക്കാർ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ലെന്ന് അശോക് ധാവ്ലെ പറഞ്ഞു. ചില ആവശ്യങ്ങൾ മാത്രം പാതി നടപ്പാക്കി സർക്കാർ പിൻവാങ്ങി. ബാക്കിയുള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. ഇതാണ് വീണ്ടും സമരത്തിന് പ്രേരിപ്പിച്ചതെന്നും സമരക്കാർ പറഞ്ഞു. അതേസമയം, ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രതിഷേധക്കാർ മുംബൈയിലെത്താനുള്ള സാധ്യത ഒഴിവാക്കാനാണ് സർക്കാർ ശ്രമം. പ്രതിഷേധക്കാരുമായി ചർച്ചക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്.

വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം, ലോഡുമായെത്തിയ വാഹനം ആക്രമിച്ച് അരിയും പഞ്ചസാരയും കഴിച്ചു

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്