
ജയ്പൂർ: ഗെയ്സർ ഗ്യാസ് ലീക്കായി ദമ്പതികൾ മരിച്ചു. രാജസ്ഥാനിലെ ബിൽവാര ജില്ലയിലാണ് ഗ്യാസ് ലീക്കായതിനാൽ ശ്വാസംമുട്ടി ദമ്പതികളായ ശിവരഞ്ജൻ ഝാൻവാർ(37),കവിത(35) എന്നിവർ മരിച്ചത്. ഇരുവർക്കുമൊപ്പം ഉണ്ടായ അഞ്ചു വയസ്സുകാരനായ മകൻ രക്ഷപ്പെട്ടു.
ശീതള അഷ്ടമിക്ക് പങ്കെടുത്ത ദമ്പതികളും മകൻ വിഹാറും വീട്ടിലെത്തി കുളിക്കാനായി കുളിമുറിയിലേക്ക് കടക്കുകയായിരുന്നു. ഈ സമയത്ത് ഗെയ്സർ ഗ്യാസ് ചോർന്നതിനാൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജിതേന്ദ്ര സിങ് പറയുന്നു.
കുളിക്കാനായി കടന്ന കുടുംബം മണിക്കൂറുകൾ കഴിഞ്ഞു പുറത്തിറങ്ങിയിരുന്നില്ല. തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടക്കുകയായിരുന്നു. മൂന്നുപേരും തറയിൽ ബോധരഹിതരായി കിടക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ഗെയ്സർ ഗ്യാസ് ഓണായി കിടക്കുന്നതും കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദമ്പതികൾ മരണത്തിന് കീഴടങ്ങി. മകൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
നാല് പേരുടെ മരണത്തിന് ഉത്തരവാദിയായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മോചിതനായി; സ്വീകരിച്ച് സൗദി പൗരന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam