ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ സംഘർഷം: പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് മലയാളി വിദ്യാർഥികൾ, മാരകായുധങ്ങളുമായി ചിലരെത്തി, ആശങ്കനിറഞ്ഞ സാഹചര്യം

Published : Sep 29, 2026, 11:33 AM IST
lpu malayali students

Synopsis

വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായി. നിലവിൽ പോലീസും കേന്ദ്രസേനയും സർവകലാശാലയിലെ നിയന്ത്രണം ഏറ്റെടുത്തതോടെ ശാന്തമാണ്. മാരകായുധങ്ങളുമായാണ് പുറത്തുനിന്നുള്ള സംഘങ്ങളെത്തിയത്. ഇവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ വരെ തട്ടിയെടുത്തു.

ന്യൂഡൽഹി: പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് വിദ്യാർഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട്. സർവകലാശാല അടച്ചതോടെ ഡൽഹിയിലെ കേരള ഹൗസിലെത്തിയ മലയാളി വിദ്യാർഥികളാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘർഷത്തെക്കുറിച്ച് വിശദീകരിച്ചത്.

വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായി. നിലവിൽ പോലീസും കേന്ദ്രസേനയും സർവകലാശാലയിലെ നിയന്ത്രണം ഏറ്റെടുത്തതോടെ ശാന്തമാണ്. മാരകായുധങ്ങളുമായാണ് പുറത്തുനിന്നുള്ള സംഘങ്ങളെത്തിയത്. ഇവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ വരെ തട്ടിയെടുത്തു. അക്രമസംഭവങ്ങൾക്കിടെ ഇവർ സർവകലാശാലയിൽ മോഷണവും നടത്തി. അതേസമയം, ഹോസ്റ്റലിൽ വിദ്യാർഥിനി പീഡനത്തിനിരയായ സംഭവം വ്യാജപ്രചാരണമല്ലെന്നും പലതവണ ഹോസ്റ്റലിൽ വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ടെന്നും വയനാട് സ്വദേശികളായ വിദ്യാർഥികൾ വെളിപ്പെടുത്തി. എന്ത് നടന്നാലും സർവകലാശാല അധികൃതർ ഒതുക്കി തീർക്കുന്നതാണ് പതിവ്. പക്ഷേ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണുണ്ടായതെന്നും വിദ്യാർഥികൾ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാമൻ സമ്പന്നരുടെ ദൈവം, ശിവൻ ദരിദ്രരുടേത്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി
'അയാൾ ആ കൂട്ടിൽകിടന്ന് മരിക്കും മോളെ...'; പോക്സോ കേസിലെ അതിജീവിതയ്ക്ക് ധൈര്യംപകർന്ന് വിധിന്യായത്തിനൊപ്പം ജഡ്ജിയുടെ കുറിപ്പും