
ബെംഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി. 1996-ൽ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് രേവണ്ണ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ബിജെപി നേതാവും മുൻ എംപിയുമായ എൽആർ ശിവരാമ ഗൗഡയാണ് രേവണ്ണക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
അന്ന് ദേവഗൗഡ പ്രധാനമന്ത്രിയാണ്. കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകുമെന്നും ശിവരാമ ഗൗഡ പറയുന്നു. രേവണ്ണയുടെ കൂടെ അന്ന് ശിവരാമ ഗൗഡ ഉണ്ടായിരുന്നു. രേവണ്ണ അന്ന് കർണാടക ഹൗസിങ് വകുപ്പ് മന്ത്രി ആയിരുന്നുവെന്നും ശിവരാമ ഗൗഡ പറഞ്ഞു.
ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ എംഎൽഎ കൂടിയായ രേവണ്ണയെ പ്രത്യേകാന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയിൽ നിന്നാണ് രേവണ്ണ പൊലീസിന്‍റെ പിടിയിലാകുന്നത്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ കോടതി തള്ളിയിരുന്നു. രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്ഡി രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്.
രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാൾ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്നും പരാതിയിൽ പറയുന്നുണ്ട്. കേസിൽ രേവണ്ണ ഒന്നാം പ്രതി ആണ്. സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്.
ലൈംഗിക പീഡന കേസ്: പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam