ആൺസുഹൃത്ത് വഞ്ചിച്ചെന്ന് യുവതി; റോ‍‍ഡിൽ കാർ തടഞ്ഞു, മുന്നോട്ടെടുത്തപ്പോൾ ബോണറ്റിൽ തൂങ്ങികിടന്നു; പിന്നാലെ യുവതിയെ ഇടിച്ചിട്ട് കടന്ന് യുവാവ്

Published : Sep 16, 2026, 03:50 PM IST
lucknow woman confronts boyfriend car

Synopsis

യുവാവ് കാർ മുന്നോട്ടെടുത്തെങ്കിലും യുവതി കാറിന്റെ ബോണറ്റിൽ തൂങ്ങികിടന്നു. തുടർന്ന് ബോണറ്റിൽ തൂങ്ങികിടന്ന യുവതിയുമായി കാർ അല്പദൂരം മുന്നോട്ടുപോവുകയും പിന്നാലെ യുവതിയെ ഇടിച്ചിട്ട് യുവാവ് കടന്നുകളയുകയുമായിരുന്നു.

ലഖ്നൗ: ആൺസുഹൃത്ത് വഞ്ചിച്ചെന്ന് ആരോപിച്ച് നടുറോഡിൽ ആൺസുഹൃത്തിന്റെ കാർ തടയാൻ ശ്രമിച്ച് യുവതി. പിന്നാലെ യുവാവ് കാർ മുന്നോട്ടെടുത്തെങ്കിലും യുവതി കാറിന്റെ ബോണറ്റിൽ തൂങ്ങികിടന്നു. തുടർന്ന് ബോണറ്റിൽ തൂങ്ങികിടന്ന യുവതിയുമായി കാർ അല്പദൂരം മുന്നോട്ടുപോവുകയും പിന്നാലെ യുവതിയെ ഇടിച്ചിട്ട് യുവാവ് കടന്നുകളയുകയുമായിരുന്നു.

ലഖ്നൗ ​ഗോമതി ന​ഗറിലെ ജാനേശ്വർ മിശ്ര പാർക്കിന് മുന്നിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. മറ്റൊരു പെൺസുഹൃത്തിനൊപ്പമാണ് യുവാവ് പാർക്കിലെത്തിയത്. ഈ സമയത്താണ് യുവതി ആൺസു​ഹൃത്തായ യുവാവിനെ കാണാനെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നാലെ യുവാവ് കാറിൽ കയറി സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളംവെച്ച് ഓടിയെത്തുകയും കാറിന്റെ മുന്നിൽനിന്ന് വാഹനം തടയുകയുമായിരുന്നു.

യുവതി മുന്നിൽനിൽക്കുന്നുണ്ടായിരുന്നെങ്കിലും യുവാവ് വേ​ഗംകുറച്ച് കാർ മുന്നോട്ടെടുത്തു. ഇതോടെ യുവതി ബോണറ്റിൽ പിടിച്ച് തൂങ്ങികിടന്നു. ഈനിലയിൽ അല്പദൂരം സഞ്ചരിച്ചശേഷം യുവാവ് കാർ നിർത്തി. ഇതോടെ യുവതി ബോണറ്റിൽനിന്ന് പിടിവിട്ട് കാറിനരികെനിന്ന് യുവാവിനോട് ബഹളംവെച്ചെങ്കിലും അല്പസമയത്തിനുള്ളിൽ ഇയാൾ യുവതിയെ ഇടിച്ചിട്ട് കാറിൽ കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ യുവതി പരാതി നൽകിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷഹ്സാദ് ഭട്ടി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, യുഎപിഎ പ്രകാരം നടപടി
100 കോടിയുടെ കോഴക്കേസ്: തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിന്റെ വീടുകളിൽ സിസിബി റെയ്ഡ്