'എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരട്ടെ'; ഓണാശംസകളുമായി എംകെ സ്റ്റാലിന്‍

Published : Aug 29, 2023, 08:18 AM IST
'എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരട്ടെ'; ഓണാശംസകളുമായി എംകെ സ്റ്റാലിന്‍

Synopsis

രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

ചെന്നൈ: ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലാണ് സ്റ്റാലിന്റെ ഓണാശംസകള്‍. ''മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.''-സ്റ്റാലിന്‍ പറഞ്ഞു. 

രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും  പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകള്‍ അറിയിച്ചു. ''സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂര്‍ണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കല്‍പം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുക. കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കല്‍പം പകര്‍ന്നു തരുന്നതിനേക്കാള്‍ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കലാണ്. ഇന്ന് കേരള സര്‍ക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കല്‍പമാണ്. ആ നവകേരള സങ്കല്‍പമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി പുനരര്‍പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം.''

''പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ഓണം ഐശ്വര്യപൂര്‍ണ്ണമാക്കാന്‍ വേണ്ടതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ക്ഷേമപെന്‍ഷനുകളുടെ വിതരണം മുതല്‍ ന്യായവിലക്കുള്ള പൊതുവിതരണം വരെ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഉണ്ടല്ലോ, 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്നതായിരുന്നു അത്. ആഘോഷവേളയിലും അത് തന്നെ പറയട്ടെ. സര്‍ക്കാര്‍ ഒപ്പമുണ്ട്. മാനുഷികമായ മൂല്യങ്ങള്‍ എല്ലാം മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. വേര്‍തിരിവുകൊണ്ടും ഭേദചിന്തകള്‍കൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണം.''-മുഖ്യമന്ത്രി പറഞ്ഞു.

 പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാർ മറിഞ്ഞു, പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
'വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം': ഉപദേശവുമായി സുപ്രീംകോടതി