
ഭോപ്പാൽ: കൊച്ചി കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളി. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യം തള്ളിയത് ഹൈക്കോടതിയെ അറിയിച്ചിട്ടില്ല.
അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട്, ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഫർമാന് ഒരു മാസത്തെ സാവകാശം കേരള ഹൈകോടതി നൽകിയിരുന്നു. മധ്യപ്രദേശ് പ്രത്യേക കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും കേരള ഹൈകോടതിയെ സമീപിച്ചത്. ഹർജി നാളെ ഹൈകോടതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam