പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

By Web TeamFirst Published Feb 5, 2020, 4:33 PM IST
Highlights

പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് പ്രമേയത്തിലുള്ളത്. 

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. ഇനി നിയമസഭയിൽ പ്രമേയം പാസാക്കും. ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്.

പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ വിശദീകരിക്കുന്നത്. പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു ക്യാബിനറ്റ് മീറ്റിങ്ങിന് പിന്നാലെ നിയമമന്ത്രി പി സി ശര്‍മ്മ പറഞ്ഞത്. 

 

click me!