മുഖ്യമന്ത്രി കമൽനാഥിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റിൽ

Published : Jul 03, 2019, 11:14 PM IST
മുഖ്യമന്ത്രി കമൽനാഥിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റിൽ

Synopsis

പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ, മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ വിമർശനം ഉന്നയിച്ചതിന് , യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച പോസ്റ്റിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ് കുറ്റം.

സാഗർ സിറ്റിയിലെ താമസക്കാരനായ സച്ചിൻ തനേജ എന്ന 40കാരനാണ് പിടിയിലായത്. പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തനേജയ്ക്ക് എതിരെ ഐപിസി 294 വകുപ്പും ഐടി ആക്ട് പ്രകാരവും കേസെടുത്തു. 

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ ജവഹർലാൽ നെഹ്റുവിനെയും മുഖ്യമന്ത്രി കമൽനാഥിനെയും അധിക്ഷേപിച്ച് കൊണ്ട് കുറിപ്പെഴുതിയെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് സന്ദീപ് സബ്‌ലോക് പറഞ്ഞത്.
 

PREV
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല