ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചു, നവജാത ശിശുവിന് ദാരുണാന്ത്യം; സംഭവം മധ്യപ്രദേശിൽ

Published : Mar 29, 2025, 06:18 AM IST
ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചു, നവജാത ശിശുവിന് ദാരുണാന്ത്യം; സംഭവം മധ്യപ്രദേശിൽ

Synopsis

പുലർച്ചെ 3 മണിക്ക് വഴിയിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഇതേത്തുടർന്ന് നവജാത ശിശു മരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു.

ഭോപ്പാൽ: മധ്യപ്രദേശിൽ നവജാത ശിശു മരിച്ചത് ചികിത്സ നിഷേധിച്ചതു മൂലമെന്ന് ആരോപണം. ഗർഭിണിയായ സ്ത്രീയെ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടുതവണ തിരിച്ചയച്ചുവെന്നും, പിന്നീട്  പ്രസവിച്ച ശേഷം മണിക്കൂറുകൾക്ക് ശേഷം ഭർത്താവ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നവജാത ശിശു മരിച്ചതെന്നും പരാതിയിൽ പറയുന്നു. 

മാർച്ച് 23 രാത്രിയിൽ സൈലാനയിലാണ് സംഭവം നടന്നത്. ഭർത്താവ് ഭാര്യയെ മൂന്നാം തവണയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൃഷ്ണ ഗ്വാല എന്ന യുവാവാണ് തന്റെ ഭാര്യ നീതുവിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 2 തവണ കൊണ്ടുപോയത്. എന്നാൽ രണ്ട് - മൂന്ന് ദിവസം കഴിഞ്ഞേ പ്രസവിക്കൂ എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് പുലർച്ചെ 1 മണിക്ക് വീണ്ടും പ്രസവ വേദന വന്നതിനെത്തുട‍‍ർന്ന് എത്തിയപ്പോഴും 15 മണിക്കൂർ കൂടി കഴിയുമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നും സൈലാന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മനീഷ് ജെയിൻ പറഞ്ഞു.

പുലർച്ചെ 3 മണിക്ക് വഴിയിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഇതേത്തുടർന്ന് നവജാത ശിശു മരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ മരണത്തിന് ഗ്വാല ആശുപത്രി മാനേജ്‌മെന്റിന്റെ ​ഗുരുതര പിഴവാണ് കാരണമെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മനീഷ് ജെയിൻ പറഞ്ഞു.

ഒരേ സമയം രണ്ട് പേരോട് പ്രണയം, ഒരേ വേദിയിൽ വച്ച് ഇരുവരെയും വിവാഹം കഴിച്ച് യുവാവ്; സംഭവം ഹൈദരാബാദിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കനത്ത പൊലീസ് കാവൽ, ആയിരങ്ങളുടെ സാന്നിധ്യം, 'ബാബരി മസ്ജിദി'ന് തറക്കല്ലിട്ടു, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തൃണമൂൽ എംഎൽഎ
അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു