ഖജനാവ് കാലി, 370 പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചു, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറി ബിജെപി സംസ്ഥാന സർക്കാർ  

Published : Jan 18, 2024, 02:56 PM ISTUpdated : Jan 18, 2024, 02:59 PM IST
ഖജനാവ് കാലി, 370 പദ്ധതികൾ താൽക്കാലികമായി നിർത്തിവെച്ചു, സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറി ബിജെപി സംസ്ഥാന സർക്കാർ  

Synopsis

ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാൻ പാടില്ല. മിക്ക വകുപ്പുകളിലും പദ്ധതികൾ വെട്ടിച്ചുരുക്കി. സ്കൂൾ വിദ്യാഭ്യാസ വകുപ്പിലാണ് കൂടുതൽ പ്രതിസന്ധി.

ഭോപ്പാൽ: ഫണ്ട് അപര്യാപ്ത കാരണം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളടക്കം 370 പദ്ധതികൾ താൽക്കാലികമായി നിർത്തിവെക്കാൻ മധ്യപ്രദേശ് സർക്കാർ. സ്‌കൂളുകൾ, ഐടി വ്യവസായം, കാർഷിക വായ്പകൾ, മെട്രോ റെയിൽ തുടങ്ങി പ്രധാനമന്ത്രി സഡക് യോജന ഉൾപ്പെടെ 370 പദ്ധതികളെങ്കിലും ഈ സാമ്പത്തിക വർഷം നിർത്തിവെക്കണമെന്നാണ് മധ്യപ്രദേശ് സർക്കാ അറിയിച്ചത്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ  മൂന്ന് ഉത്തരവുകളാണ് ഇത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചത്.

ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാൻ പാടില്ല. മിക്ക വകുപ്പുകളിലും പദ്ധതികൾ വെട്ടിച്ചുരുക്കി. സ്കൂൾ വിദ്യാഭ്യാസ വകുപ്പിലാണ് കൂടുതൽ പ്രതിസന്ധി. 22 പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിൽ താൽക്കാലികമായി നിർത്തിവെച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ ബി.ജെ.പി സർക്കാർ നേരിടുന്നത്. 3.5 ലക്ഷം കോടി രൂപയാണ് സർക്കാറിന്റെ കടം. ഒരു മാസത്തിനുള്ളിൽ 2,000 കോടി രൂപയുടെ വായ്പയെടുത്താണ് ചെലവ് നീക്കിയത്.

തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ കാരണം ചെലവ് 10% വർധിക്കും. ഇനിയും വായ്പ തേടാനാണ് തീരുമാനം. രണ്ടാമത്തെ വായ്പയ്ക്കുള്ള രേഖകൾ ഉടൻ സമർപ്പിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോൾ ചെലവുകൾ വഹിക്കാൻ 5000 കോടി രൂപ വായ്പയെടുത്തു. ഡിസംബർ 8 ന്, നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് വൻ വിജയം സമ്മാനിച്ച് അഞ്ച് ദിവസത്തിന് ശേഷം, കൂടുതൽ പദ്ധതികൾ താൽക്കാലികമായി നിർത്തി.

തീർഥ യാത്ര, ഖേലോ ഇന്ത്യ, ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതി മാനേജ്‌മെന്റ്, കാർഷിക വായ്പ തീർപ്പാക്കൽ പദ്ധതി, മെട്രോ റെയിൽ, മോഡൽ സ്‌കൂളുകൾ സ്ഥാപിക്കൽ, മികച്ച വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ, താന്ത്യ ഭിൽ ക്ഷേത്രം, രാജ സംഗ്രാം സിംഗ് പുരസ്‌കാർ യോജന, കോളേജ് ലൈബ്രറികളുടെ വികസനം, ക്രമീകരണം എന്നിവ അടക്കമാണ് നിർത്തിയത്. ഐടി പാർക്കുകൾ, തൊഴിൽ മേളകൾ, കരിയർ കൗൺസിലിംഗ്, എയർ സ്ട്രിപ്പുകൾ വികസിപ്പിക്കൽ, പ്രധാനമന്ത്രി സഡക് യോജനയ്ക്ക് കീഴിൽ റോഡുകളുടെ നവീകരണവും താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ നിയമസഭ പാസാക്കിയ 26,816.6 കോടി രൂപയുടെ ആദ്യ സപ്ലിമെന്ററി ബജറ്റിൽ 762 കോടി രൂപ സർക്കാർ എടുത്ത പുതിയ  വായ്പകളുടെ പലിശ അടയ്ക്കാൻ നീക്കിവച്ചിരുന്നു. 

Read More..... പിഎസ്‌സി പഠനത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു; ക്ലാസിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

370 പദ്ധതികൾക്കായി പണം പിൻവലിക്കുന്നതിന് മുമ്പ് എല്ലാ വകുപ്പുകളോടും ധനവകുപ്പിന്റെ അനുമതിയോ അല്ലെങ്കിൽ കോമ്പീറ്റന്റ് അതോറിറ്റിയുടെ അനുമതിയോ തേടണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ല. വിഭവങ്ങളുടെ ലഭ്യതയും സർക്കാരിന്റെ മുൻഗണനയും അനുസരിച്ചാണ് ഫണ്ടുകൾ വിനിയോഗിക്കുന്നതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. സർക്കാരിന്റെ പ്രധാന സാമ്പത്തിക ബാധ്യതകളിൽ ഒന്നാണ് ലാഡ്‌ലി ബെഹ്‌ന പദ്ധതി, ഇതിന് പ്രതിമാസം 1,600 കോടി രൂപ ആവശ്യമാണ്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച ഈ പദ്ധതി ബിജെപിയുടെ വിജയത്തിന് കാരണമായിരുന്നു.  

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ