മധ്യപ്രദേശില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റൊരു മന്ത്രിക്കും കൊവിഡ്

By Web TeamFirst Published Jul 29, 2020, 9:37 AM IST
Highlights

അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

ഭോപ്പാല്‍: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശില്‍ മറ്റൊരു മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ജലവിഭവ മന്ത്രി തുളസി സിലാവത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

कोई लक्षण ना होने पर भी मुख्यमंत्रीजी के निर्देश पर मैंने टेस्ट करवाया था।मेरी और मेरी धर्मपत्नी की रिपोर्ट पॉज़िटिव आई है।मुझे विश्वास है आप सबकी शुभ कामनाओं से हम कोरोना को हराएंगे और फिर उसी संकल्प से कार्यक्षेत्र में उतरेंगे।मेरे साथियों से आग्रह है वे भी टेस्ट करवाए।

— Tulsi Ram Silawat (@tulsi_silawat)

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മധ്യപ്രദേശില്‍ മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. മന്ത്രി അരവിന്ദ് ഭര്‍തിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി നേതാവായ ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് രോഗം ബാധിച്ചിരുന്നു. മന്ത്രിയുടെ രോഗം എത്രയും വേഗത്തില്‍ സുഖപ്പെടട്ടെയെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിലാവത്ത് മന്ത്രിയസഭ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിയുടെ അസുഖം എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. 


 

click me!