ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച

Published : Jul 29, 2020, 08:49 AM IST
ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച

Synopsis

ധനകാര്യ മന്ത്രാലയത്തിലേതടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളുമായി പ്രധാനമന്ത്രി തുടരുന്ന ചർച്ചയുടെ ഭാഗമാണിത്.

ദില്ലി: ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. ധനകാര്യ രംഗത്തിൻ്റെ ഭാവിയും, കാര്യക്ഷമമായ നടത്തിപ്പും ചർച്ചയാകും. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാനുള്ള വിവിധ മാർഗങ്ങൾ യോഗം പരിശോധിക്കും. ധനകാര്യ മന്ത്രാലയത്തിലേതടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളുമായി പ്രധാനമന്ത്രി തുടരുന്ന ചർച്ചയുടെ ഭാഗമാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം
രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി