
ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം തമിഴ്നാടിന് കുറച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശീദകരണം തേടി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം എന്ന് കാണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും 510 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ അടിയന്തരധനസഹായമായി തമിഴ്നാടിന് അനുവദിച്ചതെന്നും തമിഴ്നാട്ടിനേക്കാൽ കുറവ് രോഗികളുള്ള പല സംസ്ഥാനങ്ങൾക്കും കൂടുതൽ തുക ലഭിച്ചെന്നും ചൂണ്ടിക്കാട്ടി ലഭിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്.
കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ധനസഹായം എന്ന നിലയിൽ 11,094 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam