
ചെന്നൈ : അണ്ണാ ഡിഎംകെ അധികാര തർക്കത്തിൽ വീണ്ടും ഒ പനീർ ശെൽവത്തിന് തിരിച്ചടി. ഒപിഎസിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കുമരേഷ് ബാബുവാണ് കേസ് പരിഗണിച്ചത്. ജൂലൈ 11 ന് നടത്തിയ ജനറൽ കൗൺവിധിയ്ക്കെതിരെ ഒപിഎസ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്. കേസ് നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചുസിലും ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വിധിയ്ക്കെതിരെ ഒപിഎസ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്. കേസ് നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
ഇതോടെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒപിഎസ് പക്ഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്തോടെയാണ് ഇത്. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി വിധിക്ക് ശേഷമേ പുറത്തുവിടാവു എന്നായിരുന്നു ഉത്തരവ്.
പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഇ പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി നേരത്തെ ശരിവെച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർസെൽവം പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഒപിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതടക്കമുള്ള പളനിസ്വാമി പക്ഷത്തിന്‍റെ തീരുമാനങ്ങൾക്ക് ഇതോടെ നിയമപരമായ അംഗീകാരമായി.
ചെന്നൈ വാനഗരത്ത് ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിലോടെയാണ് ഇപിഎസ് ഒപിഎസ് തമ്മിലടി പൊട്ടിത്തറിയിൽ കലാശിച്ചത്. ഇരട്ട നേതൃത്വ സംവിധാനം ഒഴിവാക്കി പളനിസ്വാമി താൽക്കാലിക ജനറൽ സെക്രട്ടറിയായി, പനീർ ശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബഞ്ചുകളിലേക്കും പിന്നീട് സുപ്രീം കോടതിയിലേക്കും നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഫെബ്രുവരിയിൽ അന്തിമ വിധി വന്നത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് പനീർശെൽവത്തിന്‍റെ ഹർജി തള്ളി. ജനറൽ കൗൺസിൽ പാർട്ടി ഭരണഘടനയിൽ വരുത്തിയ ഭേദഗതികൾ അംഗീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam