
ദില്ലി: ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ദില്ലിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാൽ കുട്ടി വാതിലിനും ചുമരിനും ഉള്ളിൽ പെട്ട് മരിക്കുകയായിരുന്നു. വികാസ്പുരിയിൽ ഫ്ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരണപ്പെട്ട ആൺകുട്ടിയുടെ മാതാവ്. മാതാവിനെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ലിഫ്റ്റ് പൊങ്ങുകയും ലിഫ്റ്റില്‍ കയറാൻ ശ്രമിച്ച കുട്ടി കുടുങ്ങുകയുമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവ് പറ്റിയതിനാൽ വികാസ്മ പുരിയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഫ്ളാറ്റിലെ വസ്ത്രങ്ങൾ ശേഖരിച്ചു കടയിൽ കൊണ്ടുവന്ന് വൃത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതാണ് ജോലി. മൂന്നാം നിലയിൽ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു മാതാവ്. ഈ സമയം കുട്ടി ലിഫ്റ്റിൽ അങ്ങോട്ട് പോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ഗ്യാൻഷ്യാം ബൻസാൽ പറഞ്ഞു.
നിദാ ഫാത്തിമ മരിച്ചതെങ്ങനെ? ഇനിയും പുറത്ത് വരാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്, അധികൃതർക്കും മൗനം
രാജസ്ഥാനിലെ ആൽവാർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ 25 വർഷമായി ദില്ലിയാണ് താമസിച്ചുവരുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കുട്ടി. 11 വയസ്സുള്ള ഒരു പെൺകുട്ടി കൂടി ദമ്പതികൾക്കുണ്ട്.
അതേസമയം, നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്കൂൾ വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മൂന്ന് മാസം കഴിഞ്ഞിട്ടും എങ്ങനെയാണ് നിദ മരിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. നടപടിയെടുക്കേണ്ട അധികൃതരാകട്ടെ ഇപ്പോഴും മൗനം തുടരുന്നു.
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഫാത്തിമക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഭക്ഷണം കഴിച്ച ഉടന്‍ നിദ ഛര്‍ദിച്ചു. പിറ്റേന്ന് രാവിലെയും ശാരീരിക അസ്വസ്ഥതയുണ്ടായി. കൃഷ്ണ ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണം. വിദഗ്ദ സംഘത്തിന്‍റെ കീഴില്‍ നാഗ്പൂര് മെഡിക്കല്‍ കോളേജില് പോസ്റ്റ്മോര്ട്ടം നടത്തി. രണ്ടാഴ്ചക്കക്ക് ശേഷം മരണകാരണം എന്തെന്ന് വ്യക്തമാക്കാതെയുള്ള എട്ടുപേജുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ബന്ധുക്കൾക്ക് നൽകി. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ മരണത്തിന്റെ കാരണം കണ്ടെത്താൻ കഴിയൂ എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും മറ്റ് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. അന്തിമ റിപ്പോര്‍ട്ടും നൽകിയിട്ടില്ല.
പൂര്‍ണ ആരോഗ്യവതിയായിരുന്ന നിദയുടെ മരണത്തിലേക്ക് നയിച്ചത് കുത്തിവെയപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണെന്ന സംശയത്തിലാണ് കുടുംബം അതോടൊപ്പം നിദയെ ചികിത്സിച്ച കൃഷ്ണ ആശുപത്രിയിലെ അധികൃതർ ചില കാര്യങ്ങൾ മറച്ചുവെക്കുന്നുവെന്ന സംശയവും കുടുംബം പ്രകടിപ്പിക്കുന്നു.