ഇടക്കാലത്തിന് ശേഷം വീണ്ടും ബി ജെ പി ഭരണം പിടിക്കാനുള്ള നീക്കം സജീവമാക്കിയോ എന്ന ആശങ്കയിലാണ് സുഖ് വിന്ദർ സിംഗ് സുക്കു നയിക്കുന്ന കോൺഗ്രസ് സർക്കാർ.

ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും ട്വിസ്റ്റ്. 3 എം എൽ എമാർ നിയമസഭയിൽ നിന്നും രാജി വെച്ചു. 3 സ്വതന്ത്ര എം എൽ എമാരാണ് ഇന്ന് രാജിവച്ചത്. ഇതോടെ സംസ്ഥാനത്ത് ഭരണം നടത്തുന്ന കോൺഗ്രസിനടക്കം ആശങ്ക ഉയർന്നിട്ടുണ്ട്. എംഎൽഎമാർ നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. ആശിഷ് ശർമ (ഹാമിർപൂർ മണ്ഡലം), ഹോഷിയാർ സിംഗ് (ഡെറ), കെ എൽ താക്കൂർ (നലാഗഡ്) എന്നിവരാണ് രാജിവച്ചത്. രാജിവച്ച എം എൽ എമാർ ബി ജെ പിയിൽ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇടക്കാലത്തിന് ശേഷം വീണ്ടും ബി ജെ പി ഭരണം പിടിക്കാനുള്ള നീക്കം സജീവമാക്കിയോ എന്ന ആശങ്കയിലാണ് സുഖ് വിന്ദർ സിംഗ് സുക്കു നയിക്കുന്ന കോൺഗ്രസ് സർക്കാർ.

സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാല ഗവർണർ ക്ഷണിച്ചു, പൊന്മുടി എത്തി; മന്ത്രിയായി അധികാരമേറ്റു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം