അണ്‍ലോക്ക് 4: 165 ദിവസത്തിന് ശേഷം മധുര മീനാക്ഷി ക്ഷേത്രം തുറന്നു

By Web TeamFirst Published Sep 1, 2020, 8:52 PM IST
Highlights

ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും ഇത്രയും മാസങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഭക്തർ പറയുന്നു.
 

ചെന്നൈ: അണ്‍ലോക്ക് നാലിന്റെ ഭാ​ഗമായി മധുര മീനാക്ഷി ക്ഷേത്രം തുറന്നു. കൊവിഡ് 19നെ തുടർന്ന് അടച്ച ക്ഷേത്രം 165 ദിവസത്തിന് ശേഷമാണ് തുറക്കുന്നത്. നിരവധി പേർ സാമൂഹിക അകലം പാലിച്ച്‌ ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തി.

10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല. ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ആളുകളുടെ താപനില പരിശോധിക്കുകയും അവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയും ചെയ്തു.

മുൻകുതലിന്റെ ഭാ​ഗമായി ഭക്തര്‍ക്ക് നിവേദ്യങ്ങള്‍ കൊണ്ടുവരാന്‍ അനുവാദമില്ല. ക്ഷേത്രത്തില്‍ വരുന്ന ഭക്തര്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും ഇത്രയും മാസങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഭക്തർ പറയുന്നു.

click me!