അന്വേഷണം യൂട്യൂബറും ബൈക്ക് ടാക്സി ഡ്രൈവറുമായ 25കാരനിലേക്ക്; തനിഷ്‌ക് ജ്വല്ലറി മോഷണ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ

Published : Nov 14, 2026, 09:04 AM IST
tanishque theft

Synopsis

മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ നിന്ന് 20 കിലോ സ്വർണം കവർന്നത് 25കാരനായ യൂട്യൂബർക്ക് പങ്കുള്ളതായി സൂചന. മോഷണത്തിന് മുൻപ് ഇയാൾ ജ്വല്ലറിയിൽ പലതവണ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മധുര: മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ മോഷണം നടത്തിയത് ബൈക്ക്-ടാക്സി ഡ്രൈവർ ആയ 25കാരൻ എന്ന് സൂചന. മധുര സ്വദേശി ആയ ഇയാൾ യൂട്യൂബറും ആണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പുലർച്ചെ പ്രതി സ്‌കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായിട്ടില്ല. പൊലീസ് എത്തിയപ്പോൾ യുവാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. മോഷണത്തിന് മുൻപ് മൂന്ന് തവണ ഇയാൾ ജ്വല്ലറിയിൽ എത്തിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. മൂന്ന് തവണ എത്തിയത് വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണെങ്കിലും ഒരേ തൊപ്പി ആണ് മൂന്ന് തവണയും ധരിച്ചതെന്ന് പൊലീസ് കണ്ടെത്തി. നവംബർ 5ന് പുലർച്ചെ ഇയാൾ ജ്വല്ലറിയിൽ എത്തിയത് ട്രയൽ റണ്ണിനാണോ എന്നും പൊലീസ് സംശയിക്കുന്നു.

മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്ന് 20 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. വയറിംഗ് ഉൾപ്പെടെയുള്ള ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കടയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണം പോയ ആഭരണങ്ങളെല്ലാം ഡിസ്‌പ്ലേ വിഭാഗത്തിൽ നിന്നുള്ളതാണെന്നും ലോക്കറുകൾക്കുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാവിലെ ബൈപാസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ഈ ഷോറൂം തുറന്നത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പുറത്ത് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഖം മറച്ച് കയ്യുറകൾ ധരിച്ച് ഒരാൾ കറുത്ത ബാഗും ട്രോളി ബാഗുമായി പ്രദേശത്തുകൂടി പൊകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.പ്രതി സഞ്ചരിച്ച വഴി കണ്ടെത്തുന്നതിനായി സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ഫോറൻസിക് വിദഗ്ധരെയും പൊലീസ് നായയെയും ഷോറൂമിൽ എത്തിച്ച് പരിശോധന നടത്തി. ജീവനക്കാരെയും എൻജിനീയർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരെയും ചോദ്യം ചെയ്തു വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ', നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
പതിനാലുകാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് എംഎൽഎക്കെതിരെ പോക്സോ കേസെടുത്തു; വിമർശിച്ച് ബിജെപി, ജാർഖണ്ഡിൽ വിവാദം