
മുംബൈ: രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷവും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബിജെപി. വീണ്ടും സർക്കാർ രൂപീകരണ ശ്രമങ്ങളുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ തങ്ങളുടെ എംഎൽഎമാരെ അറിയിച്ചു.
അതേസമയം ശിവസേനയെ പിന്തുണക്കുന്ന തീരുമാനം മാറ്റിവച്ചത് ശരദ് പവാർ ആവശ്യപ്പെട്ടതനുസരിച്ചെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ഗവർണ്ണറോട് എൻസിപി സമയം നീട്ടി ചോദിച്ചത് കോൺഗ്രസ് അറിഞ്ഞല്ലെന്നും നേതാക്കൾ പറഞ്ഞു,
എന്നാൽ പ്രതിസന്ധികൾക്കിടയിലും സർക്കാർ രൂപീകരണ നീക്കത്തിൽ നിന്ന് ബിജെപി ക്യാംപ് പിന്നോട്ട് പോയില്ല. സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് നാരായൺ റാണെയും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam