
ദില്ലി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടതിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കണമെന്ന് കോൺഗ്രസ് വക്താവ് രാഗിണി നായക്.
ഗഡ്ചിറോളിയില്‍ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിനും മാവോവാദി ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബാധ്യതയുണ്ടെന്നും രാഗിണി നായക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. സൈനികരുമായി പോകുകയായിരുന്ന വാഹനത്തെ മാവോയിസ്റ്റുകൾ ഐഇഡി സ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിലായിരുന്നു സൈനികർ സഞ്ചരിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam