സുപ്രധാന ചുമതല നല്‍കി ചെന്നിത്തലയെ മഹാരാഷ്ട്രയിൽ നിയോഗിച്ച് കോണ്‍ഗ്രസ്; പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Published : Feb 16, 2023, 06:28 PM ISTUpdated : Feb 16, 2023, 08:56 PM IST
സുപ്രധാന ചുമതല നല്‍കി ചെന്നിത്തലയെ മഹാരാഷ്ട്രയിൽ നിയോഗിച്ച് കോണ്‍ഗ്രസ്; പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Synopsis

പി സി സി അധ്യക്ഷൻ നാനാ പടോലെയും മുതിർന്ന നേതാവ് ബാലസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂർച്ഛിച്ച സാഹചര്യത്തിലാണ് തീരുമാനം. തൊറാട്ട് നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ പാര്‍ക്കുള്ളിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഊര്‍ജിത ശ്രമങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയാണ് നിയോഗിച്ചിട്ടുള്ളത്. പി സി സി അധ്യക്ഷൻ നാനാ പടോലെയും മുതിർന്ന നേതാവ് ബാലസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂർച്ഛിച്ച സാഹചര്യത്തിലാണ് തീരുമാനം. തൊറാട്ട് നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചിരുന്നു. പ്രതിസന്ധി ഇത്രയും രൂക്ഷമായ അവസ്ഥയിലാണ് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ചത്. 

അതേസമയം, മഹാരാഷ്ട്രയിലെ  രാഷ്ട്രിയ പ്രതിസന്ധി സംബന്ധിച്ച ഹർജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് നാളെ ഉത്തരവിറക്കും. എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷവും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പക്ഷവും നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്

'ബിജെപി എംഎല്‍എമാരെ കാശുകൊടുത്ത് വാങ്ങിക്കൂടെ, 30 സീറ്റ് കിട്ടിയാൽ...'; കുതിരക്കച്ചവടത്തെക്കുറിച്ച് തിപ്ര മോദ
 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം