
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബാ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിലും നെഞ്ചിലുമായി 6 വെടിയുണ്ടകൾ ശരീരത്തിൽ തുളഞ്ഞുകയറുകയായിരുന്നു.
മുംബൈ ബാന്ദ്ര ഈസ്റ്റിലെ എംഎൽഎ ആയ മകന്റെ ഓഫീസിൽ വെച്ചാണ് ബാബാ സിദ്ദിഖിന് നേരെ അജ്ഞാതർ വെടിവെച്ചത്. ഓഫീസിൽ നിന്ന് കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ആറ് വെടിയുണ്ടകളും ശരീരത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam