
മുംബൈ: മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറും. 8 സബര്‍ബന്‍ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നൽകി.കൊളോണിയൽ കാലത്തെ പേരുകൾ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.മുംബൈ സെന്‍ട്രൽ സ്റ്റേഷന്‍റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും.മറൈൻ ലൈൻ സ്റ്റേഷന്‍റെ പേര് മുംബൈ ദേവി സ്റ്റേഷൻ എന്നാക്കി.അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.
ദില്ലിക്ക് 2 മെട്രോ കോറിഡോർ കൂടി ഒരുക്കും.യാത്രാ സൗകര്യം കൂടുതൽ സുഗമമാക്കാനാണിതെന്ന് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.20 കിലോമീറ്റർ ദൂരത്തിലായിരിക്കും പുതിയ ലൈനുകൾ.ലജ്പത് നഗർ മുതൽ സാകേത് ജി ബ്ലോക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമായിരിക്കും പുതിയ ലൈനുകളെന്ന് അദ്ദേഹം അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam