യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം. പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതിയെ നായ ആക്രമിക്കുകയായിരുന്നു. ബെംഗളൂരു എച്ച് എസ് ആർ ലേഔട്ടിലാണ് സംഭവം.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം. പ്രഭാത നടത്തത്തിന് ഇറങ്ങിയ യുവതിയെ നായ ആക്രമിക്കുകയായിരുന്നു. ബെംഗളൂരു എച്ച് എസ് ആർ ലേഔട്ടിലാണ് സംഭവം. മുഖത്തും തലയിലും കൈകളിലും കാലിലും പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഇവരെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളർത്തു നായയുടെ ഉടമയ്ക്കെതിരെ യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ടീച്ചേഴ്സ് കോളനിയിലെ അമരേഷ് റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു.

YouTube video player