ബോട്ടിലിൽ പെട്രോൾ നൽകാത്തതിന് ജീവനക്കാരിക്ക് മുന്നിൽ പാമ്പിനെ എറിഞ്ഞ സംഭവം; യുവാവിനെതിരെ കേസെടുത്തു

Web Desk   | Asianet News
Published : Jul 15, 2020, 05:22 PM ISTUpdated : Jul 15, 2020, 05:32 PM IST
ബോട്ടിലിൽ പെട്രോൾ നൽകാത്തതിന് ജീവനക്കാരിക്ക് മുന്നിൽ പാമ്പിനെ എറിഞ്ഞ സംഭവം; യുവാവിനെതിരെ കേസെടുത്തു

Synopsis

ജാറില്‍ നിന്ന് പാമ്പിനെ പുറത്തേക്ക് ഇടുന്നതും പാമ്പ് ഇഴഞ്ഞു പോകുന്നതും യുവാവ് ഓടി മറയുന്നതും വീഡിയോയില്‍ കാണാം. 

മുംബൈ: ബോട്ടിലിൽ പെട്രോള്‍ നല്‍കാത്തതിന്റെ പേരിൽ പെട്രോള്‍ പമ്പിലെ സ്ത്രീക്ക് നേരെ പാമ്പിനെ എറിഞ്ഞ് യുവാവ്. മുംബൈ മല്‍ക്കാപൂര്‍ റോഡിലെ ചൗധരി പെട്രോള്‍ സ്‌റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പമ്പിലെത്തിയ യുവാവ് ബോട്ടിലിൽ പെട്രോള്‍ വേണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ നിയമം അനുസരിച്ച് ബോട്ടിലിൽ പെട്രോള്‍ നല്‍കാന്‍ അനുമതിയില്ലാത്തതിനാല്‍ ഈ ആവശ്യം നിരസിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ ജീവനക്കാരി ഇരുന്ന ക്യാബിനിലേക്ക് ജീവനുളള പാമ്പിനെ എറിയുകയായിരുന്നു. 

ജാറില്‍ നിന്ന് പാമ്പിനെ പുറത്തേക്ക് ഇടുന്നതും പാമ്പ് ഇഴഞ്ഞു പോകുന്നതും യുവാവ് ഓടി മറയുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അദാനി നൽകിയ മാനനഷ്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ
ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ