ഔദ്യോ​ഗിക വസതിയിലെ കിടപ്പുമുറിയില്‍ ട്രാൻസ് സ്ത്രീയോടൊത്ത് 66-കാരനായ മന്ത്രി; വീഡിയോക്ക് പിന്നാലെ വിവാദ കൊടുങ്കാറ്റിൽ മഹാരാഷ്ട്ര

Published : Mar 27, 2026, 09:12 PM IST
Narhari Zirwal

Synopsis

മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ നർഹരി സിർവാൾ ഔദ്യോ​ഗിക വസതിയിൽ ഒരു ട്രാൻസ് സ്ത്രീയോടൊപ്പം നിൽക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. 

മുംബൈ: മഹാരാഷ്ട്രയിൽ ഔദ്യോ​ഗിക വസതിയിൽ ട്രാൻസ് സ്ത്രീയോടൊപ്പമുള്ള മന്ത്രിയുടെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ വിവാദം ഉടലെടുത്തു. സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണ-സ്പെഷ്യൽ അസിസ്റ്റൻസ് മന്ത്രിയും എൻ‌സി‌പി നേതാവുമായ നർഹരി സിർവാളിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആവശ്യപ്പെട്ടു. രണ്ട് മാസത്തിനിടെ സിർവാളുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിവാദമാണ് ഉണ്ടാകുന്നത്. 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒരു എഫ്ഡിഎ ക്ലാർക്ക് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായതായിരുന്നു ആദ്യ സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും എൻ‌സി‌പി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി സുനേത്ര പവാറിനും മന്ത്രി വിശദീകരണം നൽകിയിരുന്നു. 

നാസിക് ജില്ലയിലെ ദിൻഡോരിയിൽ നിന്ന് നാല് തവണ എംഎൽഎയും മഹാരാഷ്ട്ര നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിർവാൾ (66), അന്തരിച്ച ഉപമുഖ്യമന്ത്രിയും എൻസിപി പ്രസിഡന്റുമായ അജിത് പവാറിന്റെ അടുത്തയാളായിരുന്നു. നർഹരി സിർവാളും ഒരു ട്രാൻസ്‌വുമണും ഉൾപ്പെട്ട വൈറൽ വീഡിയോയുടെ ആധികാരികത അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്നവിസ് പറഞ്ഞു. വീഡിയോ, മൂന്നോ നാലോ വ്യത്യസ്ത ക്ലിപ്പുകൾ ഒരുമിച്ച് ചേർത്താണ് നിർമ്മിച്ചതെന്ന് സിർവാൾ മുഖ്യമന്ത്രിയോട് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉടൻ തന്നെ പരാതി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. രാജി സംബന്ധിച്ച തീരുമാനം അദ്ദേഹത്തിന്റെ പാർട്ടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോജില പാസിന് സമീപം ഹിമപാതം, ജമ്മുകശ്മീരിൽ 6 മരണം, 5 പേർക്ക് പരിക്ക്
അത്യപൂർവം; കൊവിഡ് കാലത്തിന് ശേഷം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി, വെല്ലുവിളി നേരിടാൻ സർവ സജ്ജമാകണം