മഹാരാഷ്ട്രയിൽ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേട് : എകെ ആന്‍റണി

Published : Nov 26, 2019, 03:18 PM ISTUpdated : Nov 26, 2019, 03:23 PM IST
മഹാരാഷ്ട്രയിൽ ബിജെപിക്ക് ഉണ്ടായത് സമാനതകളില്ലാത്ത നാണക്കേട് : എകെ ആന്‍റണി

Synopsis

ബിജെപിക്ക് ചരിത്രത്തിലില്ലാത്ത നാണക്കേട്  മോദിക്കും അമിത്ഷായ്ക്കും ആര്‍എസ്എസിനും തിരിച്ചടി  കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്ന് എകെ ആന്‍റണി

ദില്ലി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ബിജെപിക്ക് ഉണ്ടായത് ചരിത്രത്തിലില്ലാത്ത നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് എകെ ആന്‍റണി. കൂടുതൽ നാണക്കേടിന് നിൽക്കാതെ രാജി വച്ച് പോകുന്നതാണ് നല്ലത്. നരേന്ദ്ര മോദിക്കും അമിത്ഷാക്കും ആര്‍എസ്എസിനും കിട്ടിയ കനത്ത പ്രഹരമാണ് മഹാരാഷ്ട്ര സംഭവം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നാണക്കേടാണ് എന്നതിന് അപ്പുറം വലിയ തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോൺഗ്രസ് അടക്കമുള്ള കക്ഷികൾക്ക് ഉണ്ടാകുമെന്നും എകെ ആന്‍റണി പറ‍ഞ്ഞു. പാര്‍ലമെന്‍റിൽ തുടങ്ങി വച്ച പ്രക്ഷോഭവുമായി കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് പോകും. 

കൂടുതൽ നാണക്കേട് ഉണ്ടാക്കാതെ പുറത്ത് പോകുകയാണ് മഹാരാഷ്ട്രയിലെ ബിജെപിക്ക് നല്ലതെന്നും എകെ ആന്‍റണി പറഞ്ഞു. മുബൈയിൽ സഖ്യ കക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും എകെ ആന്‍റണി പ്രതികരിച്ചു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എകെ ആന്‍റണിയുടെ പ്രതികരണം: 

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും
'വെറും ഊഹാപോഹം മാത്രം', എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രം