പ്രധാനമന്ത്രി ​ഗ്രാമീണ റോഡ് പദ്ധതിയിൽ റോഡ് നിർമിച്ചു, പിന്നാലെ കൈകൊണ്ട് ഉയർത്തിയെടുത്ത് നാട്ടുകാർ -വീഡിയോ

Published : Jun 01, 2023, 04:07 PM ISTUpdated : Jun 01, 2023, 04:10 PM IST
പ്രധാനമന്ത്രി ​ഗ്രാമീണ റോഡ് പദ്ധതിയിൽ റോഡ് നിർമിച്ചു, പിന്നാലെ കൈകൊണ്ട് ഉയർത്തിയെടുത്ത് നാട്ടുകാർ -വീഡിയോ

Synopsis

റോഡിന്റെ നിർമ്മാണത്തിനായി ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കരാറുകാരൻ അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിനെയും നാട്ടുകാർ വിമർശിച്ചു.

മുംബൈ:  നിർമാണം പൂർത്തിയായതിന് പിന്നാലെ പുതിയ റോഡ് കൈകൊണ്ട് ഉയർത്തി ​ഗ്രാമവാസികൾ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലാണ് വിചിത്രമായ സംഭവം. 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പുതിയതായി നിർമിച്ച റോഡ് ​ഗ്രാമീണർ പരവതാനി പോലെ ഉയർത്തുന്നു. റോഡ് നിർമിച്ച കരാറുകാരനെ ​ഗ്രാമീണർ രൂക്ഷമായി വിമർശിക്കുന്നതും വീഡിയോയിൽ കാണാം.  റാണാ താക്കൂർ എന്ന് പേരുള്ള കരാറുകാരനാണ് റോഡ് നിർമിച്ചത്. റോഡ് നിർമാണം മുഴുവൻ ക്രമക്കേടാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 15 വർഷം കഠിനതടവ്

മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിലെ കർജത്-ഹസ്ത് പൊഖാരിയിലാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎം റൂറൽ റോഡ് സ്കീം) പ്രകാരമാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ നിർമ്മാണത്തിനായി ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കരാറുകാരൻ അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിനെയും നാട്ടുകാർ വിമർശിച്ചു. ഇത്രയും നിലവാരമില്ലാത്ത റോഡ് നിർമാണത്തിന് അനുമതി നൽകിയ എഞ്ചിനീയർക്കെതിരെയും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെ‌ട്ടു. പരമ്പരാഗത റോഡ് നിർമ്മാണത്തിൽ മെറ്റൽ, മണൽ, ഒതുക്കിയ മണ്ണ് എന്നിവയുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. റോഡിന്റെ ഈട് വർധിപ്പിക്കാൻ എഞ്ചിനീയർമാർ കോൺക്രീറ്റും ഉപയോ​ഗിക്കുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണവീട്ടിൽ അസാധാരണ സംഭവങ്ങൾ, 103കാരിയെ ചിതയിലേക്കെടുക്കാൻ പോകുമ്പോൾ വിരലുകൾ അനങ്ങി; ജീവനോടെ തിരിച്ചെത്തി പിറന്നാൾ ആഘോഷം
സര്‍ക്കാര്‍ ആശുപത്രി കിടക്കയില്‍ രോഗികൾക്കൊപ്പം എലികൾ; യുപിയിലെ ആശുപത്രിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്