ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം;  ഒരു മരണം 13 പേർക്ക് പരിക്ക്, കർഫ്യൂ

Published : May 16, 2023, 10:59 AM IST
ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം;  ഒരു മരണം 13 പേർക്ക് പരിക്ക്, കർഫ്യൂ

Synopsis

അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാ​ഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

മുംബൈ: മഹാരാഷ്ട്രയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് ഇതുവരെ 132 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് പ്രശ്നങ്ങളുടെ തുടക്കം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാ​ഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. 

ഷെവ്ഗാവ് ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഘോഷയാത്രയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലേറിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വ്യാജ വിവരൾ പ്രചരിക്കുന്നത് തടയാൻ അകോലയിലും ഷെവ്ഗാവിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അകോലയിൽ ചിലയിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. അകോലയിലെയും ഷെവ്‌ഗാവിലെയും അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പൊലീസിന് നിർദ്ദേശം നൽകി. സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും പൊലീസിനെ വിന്യസിച്ചെന്നും ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ നേരിട്ട് അകോല സന്ദർശിച്ചു. റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ ഷെഗാവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ