തയ്യൽക്കടയിലെ തീപിടുത്തം; 2 കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് ദാരുണാന്ത്യം; ദുരന്തം മഹാരാഷ്ട്രയിൽ

Published : Apr 03, 2024, 10:33 PM IST
തയ്യൽക്കടയിലെ തീപിടുത്തം; 2 കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് ദാരുണാന്ത്യം; ദുരന്തം മഹാരാഷ്ട്രയിൽ

Synopsis

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും അധികൃതറ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.  

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തയ്യൽക്കടയിലുണ്ടായ ഉണ്ടായ തീപ്പിടുത്തത്തിൽ  ഏഴ് പേര്‍ മരിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു.  ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ആലം ടൈലേഴ്‌സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കടയുടെ മുകളിൽ താമസക്കാർ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഏഴുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസും അഗ്നി രക്ഷാ സേനയും തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും അധികൃതറ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'