മഹാത്മാ ഗാന്ധിയുടെ ചിതാഭസ്‌മം മോഷ്‌ടിച്ചു; പോസ്റ്ററിൽ 'രാജ്യദ്രോഹി' എന്നെഴുതി

Published : Oct 03, 2019, 10:53 PM IST
മഹാത്മാ ഗാന്ധിയുടെ ചിതാഭസ്‌മം മോഷ്‌ടിച്ചു; പോസ്റ്ററിൽ 'രാജ്യദ്രോഹി' എന്നെഴുതി

Synopsis

ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റേവ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് ഇത് ആദ്യം കണ്ടത് ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്

റേവ: മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. ഇതിന് പുറമെ ഗാന്ധി ഭവന് പുറത്തെ പോസ്റ്ററിൽ, ഗാന്ധിജിയെ അപമാനിക്കും വിധം 'രാജ്യദ്രോഹി' എന്നും കുറിച്ചു. ലോകം മുഴുവൻ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാർഷികം ആചരിക്കുമ്പോഴാണ് ഇന്ത്യയിൽ ഇത്തരമൊരു സംഭവം.

ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റേവ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് ഇത് ആദ്യം കണ്ടത്. ഇദ്ദേഹത്തിന്റെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് ഇത് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഐപിസി 153ബി, 504, 505 വകുപ്പുകൾ പ്രകാരം സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു