സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷ: കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര

By Web TeamFirst Published Dec 10, 2020, 12:06 PM IST
Highlights

ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ് വ്യവസ്ഥകൾ. അതിക്രമങ്ങളിൽമേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങും വിധമാണ് നിയമനിർമ്മാണം. 

മുംബൈ: സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നൽകുന്ന കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. ശക്തി എന്ന് പേരിട്ട് നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഇനി നിയമസഭയിൽ അവതരിപ്പിക്കും. 

ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ് വ്യവസ്ഥകൾ. അതിക്രമങ്ങളിൽമേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങും വിധമാണ് നിയമനിർമ്മാണം. 

വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കും. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലെ ഐപിസി, സിആർപിസി, പോക്സോ ആക്ടുകളിൽ ആവശ്യമായ ഭേദഗതി വരുത്തും.

click me!