മഹാകുംഭമേളയിൽ തീര്‍ത്ഥാടകര്‍ ആത്മനിയന്ത്രണം പാലിക്കണം; സര്‍ക്കാർ നിര്‍ദേശങ്ങൾ പാലിക്കണമെന്നും യോഗി ആദിത്യനാഥ്

Published : Jan 29, 2025, 06:16 PM ISTUpdated : Jan 29, 2025, 06:18 PM IST
മഹാകുംഭമേളയിൽ തീര്‍ത്ഥാടകര്‍ ആത്മനിയന്ത്രണം പാലിക്കണം; സര്‍ക്കാർ നിര്‍ദേശങ്ങൾ പാലിക്കണമെന്നും യോഗി ആദിത്യനാഥ്

Synopsis

ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു

ലഖ്നൗ: മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. 

ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.സംഗമ സ്ഥലത്തെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇതിനായുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണം. മൗനി അമാവാസിയുമായി ബന്ധപ്പെട്ട് അഭൂതപൂര്‍വമായ തിരക്കാണ് കുംഭമേളയിൽ അനുഭവപ്പെടുന്നത്. 

ദശലക്ഷക്കണക്കിന്ന ഭക്തരാണ് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്നാന ഘട്ടുകളിലും സുരക്ഷിതമായി സ്നാനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അങ്ങനെ അടുത്തുള്ള ഘട്ടുകളിൽ നിന്ന് സ്നാനം നടത്തിയാൽ സംഗമ ഘട്ടിലെ തിരക്ക് നിയന്ത്രിക്കാനാകും. തീര്‍ത്ഥാടനത്തിന് എത്തിയ ഭക്തര്‍  ജാഗ്രതയും ആത്മനിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിൽ ഉണ്ട്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലക്ഷക്കണക്കിന് സന്യാസിമാരും അവരുടെ അനുയായികളും കൂടെയുണ്ട്, എല്ലാ ഭക്തരുടെയും സുരക്ഷ ഉറപ്പാക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്ന് പ്രമുഖ സന്ന്യാസികളും ഭക്തരോട് ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് മുൻകരുതൽ നൽകി, സര്‍ക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കുക. വലിയ തിരക്ക് പരിഗണിച്ച് ഞങ്ങൾ പ്രതീകാത്മകമായി മാത്രമാണ് സ്നാനം പൂര്‍ത്തിയാക്കിയതെന്ന് ബാബാ രാംദേവ് പറഞ്ഞു. ഭക്തര്‍ അമിതാവേശത്തിലേക്ക് പോകരുതെന്നും ആത്മനിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയും, അഖാഡ പരിഷത്ത് പ്രസിഡന്റ് രവീന്ദ്ര പുരിയും ഭക്തര്‍ ആത്മ നിയന്ത്രണത്തോടെ പെരുമാറണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏർപ്പെടുത്തി; കീറുള്ള ജീൻസും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുമൊന്നും പാടില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'