
റിമ്പി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിൽ വൻ ഉരുൾപൊട്ടൽ. സിക്കിമിലെ ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് വലിയ രീതിയിലുള്ള ഉരുൾപൊട്ടലുണ്ടായത്. സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള നിരവധി വീടുകൾ തകർന്നുവെങ്കിലും നിലവിൽ ഉരുൾപൊട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി.പ്രദേശത്തെ കൂടുതൽ ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. മുപ്പതോളം വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ച് പോയത്.
സ്ഥിതിഗതികളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ദുരന്തബാധിതരായ ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ ആദ്യ പരിഗണനയെന്ന് വ്യക്തമാക്കി. പ്രാദേശിക ഭരണകൂടത്തോട് ജാഗ്രതാ നിർദ്ദേശം പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രദേശവാസികളുടെ സംരക്ഷണത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam