
ചെന്നൈ: തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ കേരളമടക്കം അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതിയാണ് റദ്ദാക്കിയത്. കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ 2011-ലെ നിയമത്തിലെ '3 എ' ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇത്തരത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
2027 ജനുവരി 25 വരെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്‌നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നത്. ഈ നിരോധനം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാതാ നിർമാണത്തെയും സാരമായി ബാധിച്ചിരുന്നു. ഇടപ്പള്ളി-മൂത്തകുന്നം റീച്ചിൽ ക്വാറി ഉൽപ്പന്നങ്ങൾ ലഭിക്കാത്തത് ഇപ്പോഴും വലിയ പ്രതിസന്ധിയായി തുടരുകയാണ്. നിർമാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടുകയും വിഷയത്തിൽ സതീശൻ വിജയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
കല്ലും എം-സാൻഡും ജെല്ലിയും അടക്കം നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഉത്തരവിട്ടു. വിധി കേരളത്തിലെ നിർമാണ മേഖലയ്ക്ക് ഉത്തരവ് വൻ ആശ്വാസമാകും. തമിഴ്നാട്ടിൽ ക്വാറി ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞെന്നും അനധികൃത ഖനനം വർധിച്ചെന്നും ചൂണ്ടിക്കാട്ടി ജൂലൈയിലാണ് സർക്കാർ മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് നിരോധനം ജനുവരി 25 വരെ നീട്ടിയിരുന്നു. ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, സി. ജോസഫ് വിജയ്ക്ക് കത്തയച്ചെങ്കിലും തമിഴ്നാട് സർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ദേശീയപാതാ നിർമാണം അടക്കം കേരളത്തിന്റെ ആവശ്യത്തിനുള്ള 40 ശതമാനം കരിങ്കല്ലും തമിഴ്നാട്ടിൽ നിന്നാണ് ലഭിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam