ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി കുൽഗാമിൽ വനമേഖല അരിച്ചു പെറുക്കി സുരക്ഷാസേന

Published : Nov 17, 2026, 01:04 PM IST
jammu kashmir

Synopsis

വനമേഖലയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ. ഭീകരർക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ തടയാൻ കുൽഗാമിൽ വൻ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്കർ ഭീകരർക്കായി സുരക്ഷാസേനയുടെ വൻ തിരച്ചിൽ. ഏറ്റുമുട്ടലിൽ പരിക്കേറ്റ ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി വനമേഖല അരിച്ചു പെറുക്കുകയാണ് സൈന്യവും പൊലീസും. ഏറ്റുമുട്ടലിന് മുൻപ് സ്കൂളിനുള്ളിൽ ഒളിക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷ സേന തകർത്തു. ഇതിനിടെ ആക്രമണത്തിന് മുന്നോടിയായി ഭീകരർ പ്രദേശത്ത് നടത്തിയ നീരീക്ഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനായി വനമേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ലത്തീഫ് ഭട്ട് വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ഭീകരന്റെ നീക്കങ്ങൾ കണ്ടെത്താൻ ഡ്രോണുകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന. ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് ഭീകരർ സ്കൂളിനുള്ളിൽ ഒളിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇതോടെ സ്കൂളിലുണ്ടായിരുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്കായിരുന്നു സേനയുടെ മുൻഗണന.

കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്നു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനായ ഉമറിനെ വധിച്ചത്. ഭട്ട് വനമേഖലയിലേക്ക് പോയത് കണ്ട സ്ത്രീയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വനമേഖലയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ. ഭീകരർക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ തടയാൻ കുൽഗാമിൽ വൻ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ കുൽഗാമിൽ ആക്രമണത്തിന് മുന്നോടിയായി ഭീകരർ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. നവംബർ 10 ന് ഭട്ടും ഉമറും പ്രദേശത്ത് നീരീക്ഷണം നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ലത്തീഫ് ഭട്ടിന് ആറ് മാസത്തോളം ഉമർ അഭയം നൽകിയിരുന്നതായും പിന്നീട് ഉമർ ടിആർഎഫിൽ ചേർന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഭീകരർക്ക് സഹായം നൽകുന്ന പ്രാദേശിക ശൃംഖലയെ ലക്ഷ്യമിട്ട് എൻഐഎയും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഷ്കർ, ജെയ്‌ഷ് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയ പ്രാദേശിക ശൃംഖലെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഗൂഢാലോചനയും അന്വേഷണ പരിധിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് സർക്കാറിന് വൻ തിരിച്ചടി, കേരളത്തിന്‌ ആശ്വാസം! കല്ല്, എം-സാൻഡ് നിരോധനം റദ്ദാക്കി തമിഴ്നാട് ഹൈക്കോടതി
സെൻസസ് പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാ​ഗം മാത്രം; ​കടുത്ത വിമർശനവുമായി കോൺ​ഗ്രസ്