
കോഴിക്കോട്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പേരിൽ അനധികൃതമായി പ്രവർത്തിച്ച ജ്വല്ലറി ഷോറിന് താഴിട്ട് നിയമപോരാട്ടം. മലബാർ ഗോൾഡ് അധികൃതരുടെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ് വ്യാജ മലബാര്‍ ഗോള്‍ഡ് ഷോറൂം പൂട്ടിയത്. മലബാർ ഗോൾഡിന്റെ പേരും വ്യാപാര മുദ്രകളും ഉപയോഗിച്ചായിരുന്നു ഈ വ്യാജ ജ്വല്ലറി ഷോറൂമിന്‍റെ പ്രവർത്തനം.
പാക് പൗരനായ മുഹമ്മദ് ഫൈസാനെ സംഭവത്തില്‍ അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ചു. മലബാർ ഗോൾഡ് ബ്രാൻഡ് അംബാസിഡർമാരുടെ ചിത്രങ്ങൾ, ആഭരണ ഡിസൈനുകൾ എന്നിവ ഉപയോഗിച്ച് സമുഹമാധ്യമ പേജുകളും ഇയാൾ നടത്തുന്നുണ്ടായിരുന്നു. ഇതും മലബാർ ഗോൾഡ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മലബാർ ഗോൾഡിന്റെ പേരിലുള്ള എല്ലാ സൈൻ ബോർഡുകളും നീക്കം ചെയ്യാനും ബ്രാൻഡ് നാമത്തിന്റെയും വ്യാപാരമുദ്രകളുടെയും ഉപയോഗം നിർത്താനും പാകിസ്ഥാൻ കോടതി ഉത്തരവിട്ടെങ്കിലും ഇതു പാലിക്കാൻ മുഹമ്മദ് ഫൈസാൻ വിസമ്മതിക്കുകയായിരുന്നു.
തുടർന്നാണ് മലബാർ ഗോൾഡ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ബ്രാൻഡ് മൂല്യം ഏറെ വില പ്പെട്ടതാണെന്നും ഇതു ചൂഷണം ചെയ്യാനുള്ള നീക്കങ്ങൾ തടയുമെന്നും മലബാർ ഗ്രൂപ്പ് ചെയമാൻ എം.പി. അഹമ്മദ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam